Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wednesday

സിബിസിഐ സമ്മേളനം ബുധനാഴ്ച മുതൽ ബംഗളൂരുവിൽ

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ) സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ആ​രം​ഭി​ക്കും. ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ണ്‍​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ഒ​രാ​ഴ്ച നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ല​ത്തീ​ൻ, സീ​റോ​മ​ല​ബാ​ർ, സീ​റോ​മ​ല​ങ്ക​ര റീ​ത്തു​ക​ളി​ലെ 174 രൂ​പ​ത​ക​ളി​ൽ​നി​ന്നു​ള്ള 210 മെ​ത്രാ​ന്മാ​ർ പ​ങ്കെ​ടു​ക്കും.

ബു​ധ​നാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം ഇ​ന്ത്യ​യി​ലെ അ​പ്പൊസ്ത​ലി​ക് നു​ണ്‍​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ലെ​യോ​പോ​ൾ​ദോ ജി​റേല്ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.

ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ​ന്ദേ​ശം സി​ബി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​ർ​ജ് അ​ന്തോ​ണി​സ്വാ​മി വാ​യി​ക്കും. വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യെ​ത്രോ പ​രോ​ളി​ന്‍റെ​യും പൗ​ര​സ്ത്യ തി​രു​സം​ഘം ത​ല​വ​ൻ ക്ലോ​ഡി​യോ ഗു​ജെ​റോ​ത്തി​യു​ടെ​യും സ​ന്ദേ​ശ​ങ്ങ​ളും വാ​യി​ക്കും.

ക​ർ​ദി​നാ​ൾ​മാ​രാ​യ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ, മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്, ഡോ. ​ഫി​ലി​പ്പ് നേ​രി ഫെ​റാ​വോ, സീ​റോ​മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​അ​നി​ൽ കൂ​ട്ടോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് ജോ​സ​ഫ് മാ​ർ തോ​മ​സ്, സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ്, പ്ര​ഫ. ഡി. ​ഡൊ​മി​നി​ക് തു​ട​ങ്ങി​യ​വ​രും വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. മെ​ത്രാ​ൻ​സം​ഘ​ത്തി​ന്‍റെ സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ​രാ​യ 16 പേ​രെ ആ​ദ​രി​ക്കും.

‘വി​ശ്വാ​സ​വും രാ​ഷ്‌​ട്ര​വും: ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​നാ​ദ​ർ​ശ​ന​ത്തി​നു സ​ഭ​യു​ടെ സാ​ക്ഷി’ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രി​ക്കും സി​ബി​സി​ഐ സ​മ്മേ​ള​ന​ത്തി​ലെ മു​ഖ്യ ച​ർ​ച്ച​യെ​ന്ന് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ റ​വ. ഡോ. ​മാ​ത്യു കോ​യി​ക്ക​ൽ പ​റ​ഞ്ഞു. പ​ത്തി​നു സ​മാ​പി​ക്കു​ന്ന സി​ബി​സി​ഐ​യു​ടെ 37-ാമ​ത് ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ദേ​ശീ​യ​വും സ​ഭാ​പ​ര​വു​മാ​യി പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന, ധ്യാ​നം, ച​ർ​ച്ച എ​ന്നി​വ ന​ട​ക്കും.

‘സാ​ക്ഷ്യ​ത്തി​ൽ ഐ​ക്യ​പ്പെ​ടു​ന്നു’ എ​ന്ന​താ​ണു സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യം. രാ​ജ്യ​ത്തെ വി​വി​ധ സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യം വ​ള​ർ​ത്തു​ന്ന​തി​നും നീ​തി​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​കും ക​ത്തോ​ലി​ക്കാ​ബി​ഷ​പ്പു​മാ​ർ ശ്ര​മി​ക്കു​ക.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ വർധിക്കുന്ന ആ​ക്ര​മ​ണ​ങ്ങ​ളെയും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്കെ​തി​രാ​യ വെ​ല്ലു​വി​ളി​ക​ളെ​യും കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും ബി​ഷ​പ്പു​മാ​ർ ച​ർ​ച്ച ചെ​യ്യും. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം, ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള സ​ഭ​യു​ടെ സാ​ക്ഷ്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കാ​ൻ സി​ബി​സി​ഐ അ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Up